വിജയ ഭാരത് റെഡ്ഡി കാസർകോട് പൊലീസ് മേധാവി
കാസർകോട് : വിജയ ഭാരത് റെഡ്ഡി പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു. നിലവിലെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡി. ശിൽപ്പ അഞ്ചു വർഷത്തെ ഡെപ്യൂട്ടേഷനിൽ സി.ബി.ഐ.യിലേക്ക് നിയമിക്കും.
വിജയ ഭാരത് റെഡ്ഡി 2019 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗാന്ധിനഗറിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ വിജയ ഭാരത് റെഡ്ഡി, ടെലികോം എസ്.പി., തിരുവനന്തപുരം സിറ്റി ലോ & ഓർഡർ, ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കർണ്ണൂൽ സ്വദേശിയാണ്.
Post a Comment