ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം ; പ്രതി ബേക്കൽ പോലീസിന്റെ പിടിയിലായി
കാസർകോട്: കോട്ടിക്കുളം തൃക്കണ്ണാട് റെയിൽവേ ട്രാക്കിനും , ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തുള്ള റെയിൽവേ ട്രാക്കിനും ഇടയിൽ കാഞ്ഞങ്ങാട് കാസറഗോഡ് ഡൗൺ ലൈൻ റെയിൽവേ ട്രാക്കിൽ കല്ലുകളും മരകഷണങ്ങളും എടുത്ത് വെച്ച് അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ആറന്മുള ഇരന്തുർ സ്വദേശി ജോജി തോമസ് (29) ആണ് ബേക്കൽ പോലീസിന്റെ പിടിയിലായത് . 22633 നമ്പർ ഹസ്‌റത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പോകുന്ന സമയത്താണ് അട്ടിമറി ശ്രമം, സീനിയർ സെക്ഷൻ എൻജിനിയറുടെ പരാതിയിൽ ബേക്കൽ പോലീസ് റെയിൽവേ ആക്ട് 150 (1 )(a ), 147 എന്നി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു . തുക്കണ്ണാട് റെയിൽവേ ട്രാക്കിന് സമീപം അസ്വഭവികമായി ഒരാൾ ഇരിക്കുന്ന കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലിസിൽ അറിയിക്കുകയും ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് റെയിൽവെ സീനിയർ എൻജിനീയർ ട്രാക്കിൽ കല്ലും മര കഷണങ്ങളും വച്ചതായി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളാണ് ഇത് ചെയ്തതെന്ന് കണ്ടെത്തി. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
ബേക്കൽ ഡി വൈ എസ് പി മനോജ് വി വി ,ബേക്കൽ SHO ഡോ അപർണ ഓ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ഷൈൻ കെ പി , സബ് ഇൻസ്‌പെക്ടർ സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമയോചിത ഇടപെടലിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയത് .
Post a Comment