ഇശൽ ഗ്രാമത്തിന്റെ പൈതൃകം തേടി മൊഗ്രാലിൽ എത്തിയ റിഹ് ല തുളുനാട് കലാ സംഘത്തിനെ കേരള മാപ്പിള കലാ അക്കാദമി ഇശൽ വിരുന്നൊരുക്കി സ്വീകരിച്ചു
മൊഗ്രാൽ : പുരാതന കാലഘട്ടത്തിൽ ജീവിച്ച് മണ്മറഞ്ഞു പോയ മൊഗ്രാൽ കവികളുടെ അറബി -മലയാളം -തമിഴ് ഭാഷകൾ കോർത്തിണക്കിയ പാട്ടുകളുടെ പൈതൃകം തേടി തമിഴ്നാട്ടിൽ നിന്നുള്ള റിഹ് ല തുളുനാട് കലാ സംസ്‍കാരിക സംഘം മൊഗ്രാലിൽ എത്തി. ഇവരെ കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ സ്വീകരിച്ചു.
സാഹുക്കാർ കുഞ്ഞി ഫാഖീഹ്, ബാലാമുബ്നു ഫാഖീഹ്,നടുത്തോപ്പിൽ അബ്ദുല്ല,നടുത്തോപ്പിൽ മമ്മുഞ്ഞി മൗലവി
അഹ്‌മദ് ഇസ്മായിൽ, നടുതോപ്പിൽ കുഞ്ഞായിശു,എ.കെ അബ്ദുൽ ഖാദർ തുടങ്ങിയവർ രചിച്ച ഗാനങ്ങൾ അവതരിക്കപ്പെട്ടു.
ഇശൽ ഗ്രാമത്തിലെ കവികളെക്കുറിച്ച് പഠനം നടത്തുകയും വടക്കിന്റെ ഇശലുകൾ എന്ന പുസ്തകം രചിക്കുകയും ചെയ്ത യൂസുഫ് കട്ടത്തടുക്ക താരാട്ട് പാട്ടിന്റെയും പക്ഷിപ്പാട്ടിന്റെയും ഉത്ഭവവത്തെ സംബന്ധിച്ച് ഹൃദയ സ്പർശമായി പാടി അവതരിപ്പിച്ചത് ഏറെ അനുഭൂതി നൽകുന്നതായി മാറി.
തമിഴ് എഴുത്തുകാരനും ഗവേഷകനുമായ കായൽപട്ടണം സ്വദേശിയുമായ സാലൈ ബഷീരിന്റെ നേതൃത്വത്തിൽ വന്ന സംഘത്തിൽ പ്രൊഫസർ മുഹമ്മദ് ഹസ്സൻ,അറബി മലയാളം ഉറുദു ബ്യാരി ഭാഷകളുടെ സങ്കരം സംബന്ധിച്ചും മലബാറിലെ മാപ്പിള സംസ്ക്കാരത്തെ കുറിച്ചും പഠനം നടത്തികൊണ്ടിരിക്കുന്ന അൻസാർ മിടാളം നാഗർകോയിൽ, സൽമാൻ ആസിഫ്, അബ്ദുൽ ലത്തീഫ് , തമീമുൽ അൻസാരി, ഖാദർ മീരാൻ അഷ്‌ക്കർ, അലി അഹമ്മദ് തുടങ്ങിയവരും ഉണ്ടായിരുന്നു.പരിപാടിയിൽ മൊഗ്രാലിന്റെ മാപ്പിള കവികളുടെ വിവിധ വിഷയങ്ങളിലുള്ള സൃഷ്ടികളും അഗാധമായ ആവിഷ്കാരങ്ങളും ചർച്ച ചെയ്യപ്പെട്ടു.
എ.കെ അബ്ദുൽറഹ്മാൻ, താജുദ്ദീൻ മൊഗ്രാൽ എം. എച്ച് അബ്ദുൽ റഹ്‌മാൻ ഉറുമി,എം.എച്ച് അബ്ദുൽ ഖാദർ,സിദ്ദിഖ് ഏരിയാൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
സാവുക്കാർ കുഞ്ഞി ഫഖീഹ് രചിച്ച നാട്ടിപ്പാട്ട്... ഓബേലെ.... ഓഹൂലെ ഓഹൂലെ ഇർഹം എങ്കളെ ബേലയിലെ..
ബാലമുബ്നു ഫാഖീഹിന്റെ പദം...
ആ കരുണ രേഖമണി ആക്കി മുഖമാൽ മുന്നേ ആദി അഹദാ നാമിലെ അധികം വരുമ ആദി അഹദാ നാമിലെ....
നടുത്തോപ്പിൽ മമ്മൂഞ്ഞി മൗലവിയുടെ അഹദാമര താരാട്ട് പാട്ട് അഹദാമരത്തിൽ മറയ്ന്തൊരെ ഹഖാൽ കുഞ്ഞിനെ കാപ്പ് നീ മന്നാനെ.......
മൊഗ്രാലിന്റെ ക്ലാസിക്കൽ കൃതിയായ നടത്തോപ്പിൽ അബ്ദുള്ള എഴുതിയ പക്ഷി പാട്ട്
ആദി പെരിയവൻ ഏകൽ അരുളാലെ ആലത്തിൽ ആരംഭ ദൂതർ മുഹമ്മദ്........
അഹമ്മദ് ഇസ്മായിൽ സാഹിബിന്റെ പുതിയ നിക്കാഹ് മാല, ഫുട്ബോൾ പാട്ട്..... കടന്നോളി മണിയറ ക്കയൽ ഒപ്പിച്ചേ....
മുത്ത് സ്നേഹിതരെ പ്രധാന കൽക്കത്തയിൽ ഘോഷ വിശേഷമേ.....
കവി എ കെ അബ്ദുൽ ഖാദർ സാഹിബിന്റെ...
പുകളൊത്ത മൊഗ്രാലിൽ കളിത്തിടും ഫുട്ബോളര്....... തുടങ്ങി
മാപ്പിളപ്പാട്ടിന്റെ ആധുനിക മുഖം ടി.ഉബൈദ് സാഹിബിന്റെ കേരള ഗാനം, തീപിടിച്ച പള്ളി, ദുനിയാവിന്റെ മറിമായം എന്നിവയിലൂടെ സഞ്ചരിച്ച് കാസർകോടിന്റെ ഒട്ടനവധി കവികളുടെ സൃഷ്ടി വൈവിധ്യങ്ങളുടെ കെട്ടഴിച്ചത്,വടക്കൻ കേരളത്തിന്റെ ഇശൽ പെരുമ തമിഴ്നാട് കായൽ പട്ടണം വിജ്ഞാന കുതുകികൾക്ക് നവ്യവും സമൃദ്ധവുമായ അനുഭവമായി മാറി. തുടർന്ന് സാവുക്കാർ കുഞ്ഞിഫഖീഹ്, ബാലാമുബ്നു ഫഖീഹ് എന്നിവരുടെ ഖബറിടം സംഘം സന്ദർശിച്ചു.
മൊഗ്രാൽ കെ.എസ് അബ്ദുല്ല സ്കൂളിൽ നടന്ന സ്വീകരണ ചടങ്ങിൽ കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ പ്രസിഡന്റ് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സെഡ്.എ മൊഗ്രാൽ സ്വാഗതം പറഞ്ഞു. നാട്ടുഭാഷകളുടെ എഴുത്തുകാരൻ ബി അബ്ദുല്ലകുഞ്ഞി ഖന്ന ഉദ്ഘാടനം ചെയ്തു.
എം.മാഹിൻ മാസ്റ്റർ, സയ്യിദ് ഹാദി തങ്ങൾ, ബഷീർ അഹമ്മദ് സിദ്ദിഖ്, എം.എ നജീബ്,എം.എ അബ്ദുൽ റഹ്‌മാൻ സുർത്തിമുല്ല, ഫൈസൽ അലി ചെങ്കൽ, കെ.എം ഇർഷാദ് ,മുഹമ്മദ് കുഞ്ഞി.കെ, അഷ്‌റഫ് പെർവാഡ് ,എ.കെ റിയാസ് മുഹമ്മദ്, അബ്ദുല്ല കുഞ്ഞി നടുപ്പളം, മുഹമ്മദ് കുഞ്ഞി ബി.എ മുഹമ്മദ് ബഷീർ എഞ്ചിനിയർ, എ.എം അബ്ദുൽ ഖാദർ , സി.എം മുഹമ്മദ്,ഹമീദ് പെർവാഡ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment