വഖ്‍ഫ് ഭേദഗതി ; മംഗളൂരുവിൽ പ്രതിഷേധമിരമ്പി
മംഗളൂരു : കേന്ദ്രസർക്കാർ വഖഫ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾക്കെതിരെ വെള്ളിയാഴ്ച മംഗളൂരു അഡ്യാർ കണ്ണൂരിൽ സംസ്ഥാന ഉലമ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു.
ദക്ഷിണ കന്നഡ, ഉഡുപ്പി ഖാസിമാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഉഡുപ്പി, ദക്ഷിണ കന്നഡ, ചിക്കമഗളൂരു, കുടക് ജില്ലകളിലെ ജനിരവധി പേർ പങ്കെടുത്തു.
വൻ ജനാവലി പ്രതിഷേധ പരിപാടിക്ക് എത്തിയതോടെ ഗതാഗത സ്തംഭനവും അനുഭവപ്പെട്ടു.
വൻ ജനക്കൂട്ടം പരിപാടിക്ക് എത്താൻ സാധ്യതയുണ്ടെന്നറിഞ്ഞ് ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി ഒൻപത് മണി വരെ ലോറികൾ, ടാങ്കറുകൾ, ചരക്ക് വാഹനങ്ങൾ എന്നിവ വഴിതിരിച്ചുവിടുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ നേരത്തെ അറിയിച്ചിരുന്നു.
ഉലമ കോർഡിനേഷൻ കമ്മിറ്റിയുടെ ഭാരവാഹികളായ യു.കെ. അബ്ദുൽ അസീസ് ദാറമി ചൊക്കബെട്ടു, ഡോ. എം.എസ്.എം. സൈനി കാമിൽ, അബ്ദുൽ ഖാദർ ദാരിമി കുക്കില, കാസിം ദാരിമി കിന്യ, അബൂബക്കർ സിദ്ദീഖ് മോണ്ടുഗോളി, മെഹബൂബ് സഖാഫി കിന്യ, അഷ്‌റഫ് കിനാര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Post a Comment