വെൽഫെയർ പാർട്ടി സ്ഥാപകദിനം ; ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തി
കാസർകോട്: വെൽഫെയർ പാർട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ വൈസ് പ്രസിഡൻറ് മഹമൂദ് പള്ളിപ്പുഴ പതാക ഉയർത്തി. ജില്ലാ ജനറൽ സെക്രട്ടറി സി എ യൂസുഫ്, ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള, ജില്ല നേതാക്കളായ നെഹാർ കടവത്ത്, റാഷിദ് മുഹിയുദ്ധീൻ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ തുടങ്ങിയവർ സംബന്ധിച്ചു.
പഞ്ചായത്ത് കേന്ദ്രങ്ങളിലായി എൻ കെ പി ഹസൻ തൃക്കരിപ്പൂരിലും, പി കെ അഷറഫ് പടന്നയിലും, പി കെ അബ്ദുല്ല ഉദുമയിലും,
സി എ യൂസഫ് ചെമ്പരിക്കയിലും, അബ്ദുൽ ഹമീദ് മൊഗ്രാൽപുത്തൂരിലും, ഇസ്മായിൽ മൂസ കുമ്പളയിലും പതാക ഉയർത്തി.

Post a Comment