കുമ്പള പാലത്തിനടുത്ത് ടോൾ പ്ലാസ സ്ഥാപിക്കാനുള്ള നീക്കം ദേശീയപാത നിയമത്തിന് എതിരാണ് എസ്ഡിപിഐ
കുമ്പള: എൻഎച്ച് 66 നവീകരണത്തിന് ശേഷം കുമ്പള പാലത്തിനടുത്ത് ടോൾ പ്ലാസ നിർമ്മിക്കാനുള്ള നീക്കം ദേശീയ പാത 2008 ലെ നിയമത്തിന് എതിരെന്ന് എസ്ഡിപിഐ. ടോൾ ബൂത്തുകൾ തമ്മിൽ 60 KM ദൂരം ഉണ്ടായിരിക്കണമെന്ന നിയമം നിലനിൽക്കെ വെറും 25 കിലോമീറ്ററിൽ താഴെ വരുന്ന കുമ്പളയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കം ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ചിരിക്കുന്ന വീഴ്ചയാണെന്ന് പാർട്ടി ട്രെഷറർ നൗഷാദ് കുമ്പള ആരോപിച്ചു.നിലവിൽ തലപ്പാടിയിൽ ഒരു ടോൾ പ്ലാസ പ്രവർത്തികുമ്പോൾ വീണ്ടും കുമ്പള പാലത്തിനടുത്ത് ടോൾ പ്ലാസ വന്നാൽ 25 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസ എന്ന സാഹചര്യം ഉണ്ടാകുമെന്നും നൗഷാദ് കുമ്പള കൂട്ടിച്ചേർത്തു. കുമ്പള ടൗണിലേക്കുള്ള പ്രവേശന പ്രശ്‌നം ഇതുവരെയും പരിഹരിക്കാതെ നില നിൽകുമ്പോൾ ടോൾ പ്ലാസ കൂടി വന്നു കഴിഞ്ഞാൽ ഗതാഗത കുരുക്കു രൂക്ഷമാവുകയും ചെയ്യും.എസ്ഡിപിഐ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകുമെന്നും ഇതിനെതിരെ ജനകീയ സമര പരിപാടികൾക്ക് പാർട്ടി തുടക്കം കുറിക്കുമെന്നും അറിയിച്ചു.
Post a Comment