ഭാസ്‌കര കുമ്പളയ്‌ക്ക് സ്‌മരണാഞ്‌ജലി
കുമ്പള : ആർഎസ്‌എസ്–- -ബിജെപി സംഘം ഓടുന്ന ബസിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കുമ്പള ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ഭാസ്കര കുമ്പളയുടെ 28-ാം രക്തസാക്ഷിത്വ വാർഷികദിനം ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ കുമ്പള ഷേഡിക്കാവിലെ സ്മൃതിമണ്ഡപത്തിൽ അനുസ്‌മരണയോഗവും പുഷ്പാർച്ചനയുണ്ടായി. യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പി രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ജില്ലാ പ്രസിഡന്റ് ഷാലു മാത്യു, സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്, പി ശിവപ്രസാദ്, വി വി രമേശൻ, കെ ആർ ജയാനന്ദ, ഡി സുബ്ബണ്ണ ആൾവ, സി എ സുബൈർ, പി രഘുദേവൻ, സച്ചിൻരാജ് എന്നിവർ സംസാരിച്ചു. നസറുദ്ദീൻ മലങ്കരെ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് ഷാലു മാത്യു പതാക ഉയർത്തി. യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയോടുകൂടി പതാക ഉയർത്തി. വൈകിട്ട് കുമ്പള ടൗണിൽ അനുസ്മരണ പൊതുയോഗം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി രമേശൻ, കെ ആർ ജയാനന്ത, ജില്ലാ കമ്മിറ്റിയംഗം സി എ സുബൈർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്, പി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നസറുദ്ദീൻ മലങ്കരെ സ്വാഗതം പറഞ്ഞു. ശാന്തിപ്പള്ളം കേന്ദ്രീകരിച്ച് നടന്ന വൈറ്റ് വളണ്ടിയർ മാർച്ചിലും പ്രകടനത്തിലും നിരവധിപേർ പങ്കെടുത്തു.
Post a Comment