കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികൾ അടക്കണം - വെൽഫെയർ പാർട്ടി
ചെമ്മനാട്: കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികൾ അടക്കണമെന്ന് വെൽഫെയർ പാർട്ടി ചെമ്മനാട് പഞ്ചായത്ത് കൺവെൻഷൻ അഭിപ്രായപ്പെട്ടു. റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടതിനാൽ നിരവധി അപകടങ്ങൾ ഉണ്ടാവുന്നു. നിരവധി ജീവനുകൾ നഷ്ടപ്പെടാൻ കാരണമായ റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ ജനകീയ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. നാടിന്റെ നന്മക്ക് നമ്മൾ ഒന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ വിജയത്തിനായി ചേർന്ന ചെമ്മനാട് പഞ്ചായത്ത് കൺവെൻഷൻ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ് ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുല്ല മുഖ്യ പ്രഭാഷണവും നടത്തി. മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ജനറൽ സെക്രട്ടറി സജീർ കല്ലിങ്കാൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് നൂരിഷ മൂടംബയൽ അധ്യക്ഷതയും സെക്രട്ടറി സി.കെ സകരിയ സ്വാഗതവും ട്രഷറർ മുഹമ്മദ് സബാഹ് നന്ദിയും പറഞ്ഞു.
Post a Comment