JHL

JHL

വേനൽ മഴയിൽ ചൂടിന് കുറവില്ല: കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തു നിൽക്കുന്നവർ വിയർത്തൊലിക്കുന്നു.

കാസർഗോഡ്.വേനൽ മഴയൊന്നും ചൂടിന്റെ കാഠിന്യം കുറക്കുന്നില്ല. ജനം അസഹ്യമായ ചൂടിൽ വെന്തുരുകുന്നു. കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിൽക്കുന്നവർ പോലും വിയർത്തൊലിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഡിപ്പോയിൽ ബസ് കാത്ത് നിൽക്കുന്ന സ്ഥലത്ത് ഇരിക്കാൻ സീറ്റുകൾ സ്ഥാപിച്ചതല്ലാതെ
ഒരൊറ്റ സീലിംഗ് ഫാൻ പോലും ഇല്ലാത്തതാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്.

 കെഎസ്ആർടിസി ഡിപ്പോയിലെ യാത്രക്കാരുടെ ദുരിതം നേരത്തെയും വാർത്തയായിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാവുന്നില്ല. നഷ്ടത്തിലോടുന്നതും, ജീവനക്കാർക്ക് നേരാംവണ്ണം ശമ്പളം കൊടുക്കാൻ കഴിയാത്തതുമായ കെഎസ്ആർടിസി ഡിപ്പോയ്ക്ക് വികസനത്തിന് എങ്ങനെയാണ് ഫണ്ട് അനുവദിക്കുക എന്ന മറുചോദ്യമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.എന്നാൽ കാസറഗോഡ് കെഎസ്ആർടിസി സർവീസിൽ വരുമാനത്തിൽ മുന്നിട്ടുനിൽക്കുന്നുമുണ്ട്.

 ഏതെങ്കിലും സന്നദ്ധ സംഘടനകൾ സ്പോൺസറായി മുന്നോട്ടു വന്നാൽ സീലിംഗ് ഫാനുകൾ സ്ഥാപിക്കാൻ കഴിയുമെന്നും അധികൃതർ സൂചന നൽകുന്നുണ്ട്.

No comments