JHL

JHL

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു സ്ഥാപിച്ച ഫുട് ഓവർ ബ്രിഡ്ജിൽ സുരക്ഷ വർധിപ്പിക്കണം. -എസ് ഡി പി ഐ

കുമ്പള.ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു നിർമിക്കുന്ന ഫുട് ഓവർ ബ്രിഡ്ജിൽ(FOB)സുരക്ഷാ വേലിയുടെ വലിയ തോതിലുള്ള വിടവുകൾ അപകടം വിളിച്ചുവരുത്തുന്നതാണെന്ന് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി. 

കോണി കേറി മുകളിൽ എത്തിയാൽ പാലത്തിന്റെ ഇരുവശമുള്ള സുരക്ഷാ കമ്പികളുടെ വിടവുകൾ ഒരാൾക്കു മറികടക്കാൻ പറ്റുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.ഇത് മേൽപ്പാലം മുറിച്ചുകിടക്കുന്ന  കുട്ടികൾക്കും മറ്റും ഭീഷണിയും,അപകട സാധ്യത വിളിച്ചു വരുത്തുന്നതുമാണെന്  എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ നാസർ ബംബ്രാണ ബന്ധപ്പെട്ടവരെ അറിയിച്ചു. 

പണി പൂർത്തിയായാൽ സ്ത്രീകളും കുട്ടികളുമടക്കം സ്കൂൾ വിദ്യാർഥികളും ദേശീയപാത മുറിച്ചു കടക്കാൻ ആശ്രയിക്കുക ഈ മേൽ പാലത്തിനെയാണ്. പാലത്തിന്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കമ്പിയുടെ വിടവ് കൂടുതലാണെന്നും,ഇതു കുട്ടികളോ,വളർത്തു മൃഗങ്ങളോ റോഡിലേക്ക് വീഴാനും,വലിയ അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടെന്നും എസ്ഡിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടുതൽ കമ്പികൾ സ്ഥാപിച്ച് ബന്ധപ്പെട്ടവർ നടന്നു പോകുന്നവർക്കുള്ള സുരക്ഷ വാർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണണമെന്ന് പ്രസിഡണ്ട്‌ നാസർ ബംബ്രാണ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതിയും നൽകും.

No comments