നഗരത്തിലെ അഥിതി തൊഴിലാളിയുടെ കൊലപാതകം; മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി കാസറഗോഡ് ടൗൺ പോലീസ്
കാസറഗോഡ് : ഞായറാഴ്ച രാത്രി വെസ്റ്റ് ബംഗാൾ സ്വദേശിയായ സുശാന്ത് റോയ് (28 ) ആനബാഗിലു ജോലി സ്ഥലത്തു വച്ച് കൊല്ലപ്പെട്ട കേസിൽ ഒരാള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ ബേംടിയ, ബര്‍ഗാരിയ സ്വദേശി സഞ്ജയ് റോയ്
(30)യെ ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷനും
സംഘവും പിടികൂടിയത്. കോൺട്രാക്ടറുടെ പരാതി പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത കേസിൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ട സുശാന്ത് റോയ് യുടെ കൂടെ ജോലി ചെയ്തു വരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ 4 പേർ സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ടിട്ടുണ്ട് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല പോലീസ് മേധാവി ശ്രീ ബി.വി വിജയ ഭരത് റെഡ്‌ഡി ഐ പി എസ് ന്റെ സമയ ബന്ധിതമായ ഇടപെടലിലൂടെ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രകാശ് റോയ്, ശ്യാമൾ റോയ്, സുഭാഷ് റോയ്, പബിത്ര ഭർമ്മൻ എന്നിവരെ പാലക്കാട് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ചതിന്റെ അടിസ്ഥാനത്തിൽ കാസറഗോഡ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അൻസർ ന്റെ നേതൃത്വത്തിലുള്ള സംഘം ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്ത് കാസറഗോഡ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
മരണപ്പെട്ട സുശാന്ത് റോയ് അമിതമായി മദ്യപിച്ച് അക്രമസക്തനാവുകയും വർക്ക് സൈറ്റിൽ ഉണ്ടായ മറ്റുള്ളവരോട് ബഹളം വയ്ക്കുകയും റോഡിൽ കൂടി പോകുന്നവരെ ചീത്ത പറഞ്ഞു പ്രകോപിതനായി കാണപ്പെടുകയും തുടർന്ന് വീണ്ടും വർക്ക് സൈറ്റിലേക്ക് വന്നു അവിടെ ഉണ്ടായിരുന്ന കൊല്ലപ്പെട്ട സുശാന്ത് റോയിയുടെ സഹോദരിയുടെ ഭർത്താവായ സഞ്ജിത്ത് റോയെ ആക്രമിക്കുകയും മർദ്ദനമേറ്റ സഞ്ജിത്ത് റോയ് പ്രകോപിതനായി നിലത്തു കിടന്ന ഒരു പലക കഷ്ണം എടുത്തു അടിക്കുകയുമായിരുന്നു.

Post a Comment