ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി. ഖമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡി കസ്റ്റഡിയിൽ
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ കമ്പനി ചെയർമാനും മുൻ എം.എൽ.എയുമായ എം.സി. ഖമറുദ്ദീനും ജനറൽ മാനേജർ പൂക്കോയ തങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ. തിങ്കളാഴ്ചയാണ് ചോദ്യംചെയ്യാനായി ഇരുവരേയും വിളിപ്പിച്ചത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ബുധനാഴ്ച ഇ.ഡി കസ്റ്റഡിയിൽ വാങ്ങുകയുമായിരുന്നു.
എം.സി. ഖമറുദ്ദീനേയും പൂക്കോയ തങ്ങളേയും നിലവിൽ ചോദ്യംചെയ്തുവരുകയാണ്. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. ഇ.ഡിയുടെ അന്വേഷണത്തിൽ ഏകദേശം 150 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പറയുന്നത്. 2020 ആഗസ്റ്റ് 27നാണ് ഇതുസംബന്ധിച്ച് ആദ്യകേസ് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചിരുന്നത്. സംസ്ഥാനത്ത് നാലിടങ്ങളിലാണ് ഫാഷൻ ഗോൾഡ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപിച്ചത്തുകയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ലെന്നുമാണ് കേസ്.

Post a Comment