JHL

JHL

കൊപ്പളത്തിലെ മുഹമ്മദ് ഹാഷിറിന് കൊപ്പളക്കാർ അനുമോദന ചടങ്ങും യാത്രയയപ്പും നൽകി.

മൊഗ്രാൽ.ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ കിട്ടിയ മൊഗ്രാൽ കൊപ്പളത്തിലെ മുഹമ്മദ് ഹാഷിറിന് അനുമോദന ചടങ്ങും, യാത്രയയപ്പും ഒരുക്കി കൊപ്പളം നിവാസികൾ.

കേന്ദ്രസർക്കാറിന്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതി പ്രകാരമുള്ള "അഗ്നിപഥ്''വഴിയാണ് നാലുവർഷത്തേക്ക് ഇന്ത്യൻ ആർമിയിൽ ചേരാൻ മുഹമ്മദ്  ഹാഷിറിന് സെലക്ഷൻ കിട്ടിയത്.ഹാഷിർ ഈ മാസം 24ന് പരിശീലനത്തിനായി യാത്ര തിരിക്കും.

 മുഹമ്മദ് ഹാഷിറിന് കൊപ്പളം പൗരസമിതിയുടെ  ഉപഹാരം സിറാജുൽ ഉലൂം മദ്രസ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം  സമ്മാനിച്ചു.സെക്രട്ടറി ബികെ അൻവർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ പുത്തൂർ മുഹമ്മദ്,സാദിഖ് കൊപ്പളം,ഹസ്സൻ കൊപ്പളം,ഖാലിദ് നെല്ലിക്കട്ട,ബികെ അബ്ദുല്ല,അബ്ബാസ് കെഎച്ച്,മുനീർ എസ് എ,മുഹമ്മദ് ബിഎം, സമദ് കെഎം,മഹമൂദ് കെകെ,സലിം മുട്ടത്തൊടി,മുനീർ കെ എം,അച്ചു കൊപ്പളം, മുനീർ ബി കെ, സക്കീർ,നസീർ,റഈസ് ബികെ,ഹാഷിറിന്റെ പിതാവ് ഉമ്പൂ എന്നിവർ സംബന്ധിച്ചു.മദ്രസ കമ്മിറ്റി ട്രഷറർ മുസ്തഫ കെഎം നന്ദി പറഞ്ഞു.

No comments