JHL

JHL

വഖ്ഫ് നിയമ ഭേദഗതി ഭരണഘടനക്കും, മതസ്വാതന്ത്ര്യത്തിനും എതിര്:ഇശൽ ഗ്രാമം പ്രതിഷേധ സംഗമവും, ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചു

മൊഗ്രാൽ.ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരമായി വേട്ടയാടുന്ന കേന്ദ്രസർക്കാറിന്റെ ഒളി അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതിക്കെതിരെ മൊഗ്രാൽ ദേശീയവേദി യുടെ അഭിമുഖ്യത്തിൽ മൊഗ്രാൽ ടൗണിൽ പ്രതിഷേധ സംഗമവും, നിയമ പോരാട്ടം നടത്തുന്ന പ്രസ്ഥാനങ്ങൾക്ക് ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചു.

 വഖ്ഫ് നിയമ ഭേദഗതി ഭരണഘടനയ്ക്കും, മതസ്വാതന്ത്ര്യത്തിനും എതിരാണെന്നും ഭരണഘടനയുടെ 14,15, 25,26 അനുച്ഛേദനങ്ങൾ  ലംഘിച്ചാണ് നടപ്പാക്കിയതെന്നും ഇത് ചൂണ്ടിക്കാട്ടി നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന മത-സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വാദം സുപ്രീംകോടതി അംഗീകരിക്കുമെന്നും,നീതി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും മൊഗ്രാൽ ടൗൺ ശാഫി ജുമാമസ്ജിദ് ഇമാം സലാം വാഫി വാഴൂർ അഭിപ്രായപ്പെട്ടു.പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ദേശീയവേദി പ്രസിഡണ്ട് ടി കെ അൻവർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എംഎ മൂസ സ്വാഗതം പറഞ്ഞു.
 
 ചടങ്ങിൽ എകെ ഇബ്രാഹിം,അബ്ദുള്ള ഹിൽടോപ്പ്,ഹമീദ് പെർ വാഡ്,അഹമ്മദ് റിയാസ് അശാഫി,പിഎ ആസിഫ്, അബ്ദുള്ള അദ്ലീസ്, അബ്ദുൽ നാസർ മീലാദ്,കെഎം മുഹമ്മദ്,എംപി അബ്ദുൽ ഖാദർ,ബദ്റുദ്ദീൻ ദിനാർ,യു എം ഇർഫാൻ,എംടി ഇഖ്ബാൽ,ഷംസുദ്ദീൻ ദിനാർ,അബ്ദുള്ള ചളിയങ്കോട്,മജീദ് മൊഗ്രാൽ,റഹീം അമ്മു,ടി പി അബ്ദുള്ള,ഖാലിദ് സിംഗർ,എച്ച് എ ഖാലിദ്,അബ്ബാസ് നട്പ്പളം, അച്ചു തവക്കൽ എന്നിവർ ആശംസകൾ നേർന്നു.

 എംജിഎ റഹ്മാൻ,മുഹമ്മദ് അബ്ക്കോ,ബിഎ മുഹമ്മദ് കുഞ്ഞി,അഷ്റഫ് സാഹിബ്,എംഎ അബൂബക്കർ സിദ്ദീഖ്,എം എം റഹ്മാൻ,കാദർ മൊഗ്രാൽ,മുഹമ്മദ് സ്മാർട്ട്,വിജയകുമാർ, മനാഫ് എൽടി,ശരീഫ് ദീനാർ,എച്ച്എം കരീം,ടികെ ജാഫർ,റിയാസ് കരീം,അഷ്റഫ് പെർ വാഡ്,അബ്ദുള്ള കുഞ്ഞി നട്പ്പളം,ടിഎ ജലാൽ,എംഎസ് മുഹമ്മദ് കുഞ്ഞി,ശാഫി മീലാദ്,മുഹമ്മദ് മൊഗ്രാൽ, ഹാരിസ് ബഗ്ദാദ് എന്നിവർ നേതൃത്വം നൽകി.ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.

No comments