JHL

JHL

ഇടത് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടർച്ചയായി കവർന്നെടുക്കുന്നു. എസ്.ഇ.യു.

കാഞ്ഞങ്ങാട് :- കോടികൾ മുടക്കി നാലാം വാർഷികം ആഘോഷിക്കുന്ന ഇടത് പക്ഷ സർക്കാർ ക്ഷാമബത്തയും, ശമ്പള പരിഷ്കരണവും സമാശ്വാസ തൊഴിൽദാന പദ്ധതിയും ഉൾപ്പെടെ
സാധാരണക്കാരായ ജീവനക്കാർക്ക് ലഭ്യമായി കൊണ്ടിരിന്ന ആനുകൂല്യങ്ങൾ തുടർച്ചയായി കവർന്നെടുക്കുകയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) ഹോസ്ദുർഗ് താലൂക്ക് സമ്മേളനംഅഭിപ്രായപ്പെട്ടു.18%ഡി.എ.കുടിശ്ശികയാക്കിയ സർക്കാർ
4-ാം വർഷത്തിനിടെ പ്രഖ്യപിച്ച നാമമാത്ര ക്ഷാമബത്തയുടെ 117 മാസത്തെ അരിയർ കവർന്നെടുത്തിരിക്കുകയാണെന്നും, 2024 ജൂലൈയിൽ ശമ്പള പരിഷ്കരണം അനുവദിക്കണമെന്നിരിക്കെ ശമ്പള കമ്മീഷനെ പോലും നിയമിച്ചിട്ടില്ലന്നും പങ്കാളിത്ത പെൻഷൻ സർക്കാരിൻ്റെ അവസാന കാലമായിട്ടുപോലും പിൻവലിക്കാൻ തയ്യാറായിട്ടില്ലെന്നും എസ്. ഇ.യു. സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
താലൂക്ക് പ്രസിഡൻ്റ് റിയാസ് പടന്നക്കാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഒ.എം.ഷഫീക്ക് മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറിയേറ്റ് മെമ്പർ ടി.എ.സലിം, ജില്ലാ പ്രസിഡൻ്റ് കെ.എൻ.പി. മുഹമ്മദലി, സെക്രട്ടറി ഒ.എം ഷിഹാബ്, സാദിഖ് എം,അഷ്റഫ് കല്ലിങ്കാൽ, ഇക്ബാൽ ടി.കെ. പ്രസംഗിച്ചു.
റിട്ടേണിംഗ് ഓഫീസർ പി. സിയാദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
താലൂക്ക് സെക്രട്ടറി സൈഫുദ്ദീൻ മാടക്കാൽ സ്വാഗതവും ട്രഷറർ നജീബ് ബല്ല നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:- ഇക്ബാൽ ടി.കെ. (പ്രസിഡൻ്റ്)
 
റിയാസ് പടന്നക്കാട് (ജനറൽ സെക്രട്ടറി)

 മുഹമ്മദ് നജീബ്. എ (ട്രഷറർ)

മുഹമ്മദ് റഫീഖ്,
റഷാദ് എ.സി.
 (വൈസ് പ്രസിഡണ്ട്)

ഇബ്രാഹിം സാബിർ, അബൂബക്കർ പള്ളിക്കര (ജോ. സെക്രട്ടറി

No comments