വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സംഗമവും,റാലിയും ഏപ്രിൽ 12ന് ശനി യാഴ്ച വൈകുന്നേരം 5 മണിക്ക് മൊഗ്രാൽ ടൗണിൽ
മൊഗ്രാൽ. ന്യൂനപക്ഷങ്ങളെ നിരന്തരമായി വേട്ടയാടുന്ന കേന്ദ്രസർക്കാറിന്റെ ഒളി അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതി പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ടും, ഇതിന് നിയമ പോരാട്ടം നടത്തുന്ന വർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും മൊഗ്രാൽ ദേശീയ വേദിയുടെ ആഭിമുഖ്യത്തിൽ മൊഗ്രാൽ ടൗണിൽ പ്രതിഷേധ സംഗമവും, ഐക്യദാർഢ്യ റാലിയും സംഘടിപ്പിക്കും.
2025 ഏപ്രിൽ 12ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പ്രതിഷേധ റാലി മൊഗ്രാൽ ദേശീയവേദി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് പെർവാഡ് ദേശീയപാത വഴി ലീഗ് ഓഫീസ് സർവീസ് റോഡിലൂടെ മൊഗ്രാൽ ജംഗ്ഷനിൽ സമാപിക്കും.തുടർന്ന് നടക്കുന്ന പ്രതിഷേധ സംഗമം മുൻ കേന്ദ്ര വഖ്ഫ് കൗൺസിൽ സെക്രട്ടറി അഡ്വ.ബി.എം ജമാൽ ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടിലെ മത-സാമൂഹിക- സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. പരിപാടിയിൽ മുഴുവൻ മതേതര വിശ്വാസികളും സംബന്ധിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ, ജന.സെക്രട്ടറി എം.എ മൂസ എന്നിവർ അഭ്യർത്ഥിച്ചു.

Post a Comment