JHL

JHL

കേന്ദ്ര സർക്കാർ വഖ്ഫ് നിയമ ഭേദഗതിക്കെതിരെ കുമ്പള റെയിഞ്ച് കമ്മിറ്റി മൊഗ്രാൽ പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധം ധർണ്ണ സംഘടിപ്പിച്ചു

മൊഗ്രാൽ:സമസ്ത മദ്രസ മാനേജ്മെൻറ്  കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കുമ്പള റെയ്ഞ്ച്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ വഖ്ഫ് നിയമ ഭേദഗതിക്കെതി രെ മൊഗ്രാൽ പോസ്റ്റ് ഓഫീസ് മുന്നിൽ   പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സെയ്യിദ് ഹാദി തങ്ങൾ   വിഷയാവതരണം  നടത്തി ഉദ്ഘാടനം ചെയ്തു.റെയിഞ്ച് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ സ്വാഗതം പറഞ്ഞു. ആക്റ്റിംഗ് പ്രസിഡണ്ട് അലി കുമ്പള അധ്യക്ഷത വഹിച്ചു,ജമ്മു കശ്മീർ ഫഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച പരിപാടിയിൽ, മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

പരിപാടിയിൽ സെഡ് എ മൊഗ്രാൽ,എം.പി. അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ നേർന്നു.ബിഎ മുഹമ്മദ് കുഞ്ഞി,കുഞ്ഞഹമ്മദ് ബദ് രിയ നഗർ,അബ്ക്കോ മൂഹമ്മദ്,അശ്റഫ് സി എ,താജുദ്ദീൻ അരിമല, ജംഷീർ മൊഗ്രാൽ,ശരീഫ് ഗല്ലി,ഇബ്രാഹിം കുമ്പള, നാസർ മൊഗ്രാൽ,ആഷിക് മൊഗ്രാൽ,റഹീം നീറോളി,നാസർ ബദരിയ നഗർ, കുഞ്ഞഹമ്മദ്   മൊഗ്രാൽ എന്നിവർ നേതൃത്വം നൽകി. സി എച്ച് അബ്ദുൽ ഖാദർ മൊഗ്രാൽ നന്ദി പറഞ്ഞു.

No comments