JHL

JHL

വെള്ളക്കെട്ടിൽ തീരുമാനമായില്ല: സർവീസ് റോഡ് പ്രവൃത്തിയിൽ വീണ്ടും അനിശ്ചിതത്വം

മൊഗ്രാൽ.മൊഗ്രാൽ ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഇതുവരെ നടപടികളായില്ല.സർവീസ് റോഡിലെ പ്രവൃത്തിയിലും അനിശ്ചിതത്വം തുടരുന്നു. ജോലിക്കാരുടെ കുറവും,വിഷു,ഈസ്റ്റർ അവധിയും പ്രവൃത്തികളെ സാരമായി ബാധിച്ചിട്ടുമുണ്ട്.


 കുത്തിയൊലിച്ചു വരുന്ന മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതാണ് മൊഗ്രാൽ സർവീസ് റോഡിലെ പ്രശ്നം. നിർമ്മാണ കമ്പനിക്കാർ വെള്ളം പഞ്ചായത്ത് ടിവിഎസ് റോഡിലേക്ക് ഒഴുക്കി വിടാമെന്നാണ് പറയുന്നത്.എന്നാൽ നാട്ടുകാർ ഇതിനെ എതിർക്കുന്നു.ടിവിഎ സ് റോഡിൽ ഓവുചാൽ സംവിധാനം ഇല്ലാത്തത് വെള്ളക്കെട്ട് മൂലം മഴ ക്കാലത്ത് കാൽനടയാത്രക്കാർക്കും,സ്കൂൾ-മദ്രസ വിദ്യാർത്ഥികൾക്കും ദുരിതമാവുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

 മഴക്കാലത്ത് മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുത്തിയൊലിച്ചുവരുന്ന വെള്ളമാണ് ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള ദേശീയപാത സർവീസ് റോഡിലെ കലുങ്കിലൂടെ ഒഴുകിവരുന്നത്.ഇത്രയും വെള്ളം ഉൾക്കൊള്ളാൻ ദേശീയപാതയിൽ നിർമ്മിക്കുന്ന ഓവുചാലിന് ശേഷിയില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്.ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതും.

 ഈ വിഷയമാണ് സർവീസ് റോഡ് മൊഗ്രാലിൽ ഒരു മാസക്കാലം അടച്ചിടാൻ ഇടയാക്കിയതും.വാർഡ് മെമ്പർ റിയാസ് മൊഗ്രാലിന്റെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ ചർച്ചയിൽ താൽക്കാലികമായി റോഡ് തുറന്നുകൊടുത്തുവെങ്കിലും വെള്ളക്കെട്ട് പരിഹാര വിഷയത്തിൽ അനിശ്ചിതത്വം തുടരുന്നുണ്ട്.പൈപ്പുകൾ സ്ഥാപിച്ചു പ്രശ്നപരിഹാരം കാണാനാവുമോ എന്നത് പഠിച്ചു വരികയാണെന്ന് നിർമ്മാണ കമ്പനി അതികൃതർ പറയുന്നുണ്ട്.

 അതിനിടെ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടിൽ സർവീസ് റോഡിലൂടെ ഓട്ടോകൾ ഓടിച്ചാൽ ഉണ്ടാകുന്ന പ്രയാസം ഓട്ടോറിക്ഷ തൊഴിലാളികളും അധികൃതരെ അറിയിച്ചിട്ടുണ്ട്.ഓട്ടോ കൾക്ക് കേടുപാട് സംഭവിക്കുന്നതാണ് പരാതി.സ്വകാര്യ ബസുകളും വെള്ളക്കെട്ടിലൂടെ ബസ്സുകൾ ഓടിക്കാൻ പ്രയാസമുണ്ടെന്ന് നാട്ടുകാരോട് പറയുന്നുമുണ്ട്. വിഷയത്തിൽ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




No comments