2024-25 വാർഷിക പദ്ധതി:പോട്ടിങ് മിഷ്രിതം ഉൾപ്പെടെയുള്ള മൺചട്ടികൾ വിതരണം ചെയ്തു
കുമ്പള.കുമ്പള ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പോട്ടിംഗ് മിശ്രിതവും,ചെടികളും അടക്കമുള്ള മൺചട്ടികൾ വിതരണം ചെയ്തു.
കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് യുപി താഹിറാ-യൂസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ ,
പഞ്ചായത്ത് ജെ എസ് ബൈജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുഷ്പലത ഷെട്ടി, അജയ്, വിവേഗാനന്ദ ഷെട്ടി എന്നിവർ സംബന്ധിച്ചു.
പരിപാടിക്ക് കൃഷി ഓഫീസർ ബിന്ദു സ്വാഗതം പറഞ്ഞു
Post a Comment