' കോവിഡ് കാലത്തെ സേവനങ്ങളെ വിസ്മരിക്കരുത്: ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം' മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ.കഴിഞ്ഞ 25 ദിവസമായി സെക്രട്ടേ റിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ആശാവർക്കർമാരുടെ ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള സമരം അവസാനിപ്പിക്കാൻ സർക്കാർ കടുപിടുത്തം ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
കോവിഡ് മുതൽ ഇങ്ങോട്ട് കേരളത്തിന്റെ ആരോഗ്യ സൂചികയുടെ മികവ് നിലനിർത്തുന്നതിൽ അടിത്തട്ടിൽ ഉണർന്ന് പ്രവർത്തിച്ചവരാണ് കേരളത്തിലെ ആശാവർക്കർമാർ. ഇവരുടെ അധ്വാനം കണ്ടില്ലെന്ന് നടിക്കരുത്. ആശാവർക്കർമാരുടെ സമരത്തിന് രാഷ്ട്രീയമില്ല, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ക്കെതിരേയുമല്ല. ആശാവർക്കർമാർ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊടുക്കാൻ സർക്കാറിനാവില്ലെങ്കിലും ഹോണറേറിയം വർധനവും, വിരമിക്കൽ ആനുകൂല്യവും നൽകുന്നതുൾപ്പെടെയുള്ള കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്തു സമരം അവസാനിപ്പിക്കണമെന്നും,സമരത്തെ അടിച്ചമർത്താൻ ഭീഷണിയുടെ സ്വരം പ്രയോഗിക്കുന്നത് അപലനീയമാണെന്നും ദേശീയവേദി അഭിപ്രായപ്പെട്ടു.
സമരം ന്യായമായതുകൊണ്ടാണ് സമരത്തിന് നല്ല ജനപിന്തുണ ലഭിക്കുന്നത്. കേരളത്തിലെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരും, എഴുത്തുകാരും ഐക്യദാർഥ്യം പ്രകടിപ്പിച്ച് സമരപ്പന്തലിൽ എത്തുന്നത് ഇതിന് ഉദാഹരണമാണെന്ന് ദേശീയവേദി ചൂണ്ടിക്കാട്ടി.

Post a Comment