JHL

JHL

ചൈൽഡ് പ്രൊട്ടക്ഷൻ ടീം (സിപിടി) ദേശീയ ജനറൽ സെക്രട്ടറി പി.ടി ഉഷ ടീച്ചർക്ക് ഓണററി ഡോക്ടറേറ്റ്


കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ചൈൽഡ് പ്രൊട്ടക്ഷൻ ടീം (സിപിടി) ദേശീയ ജനറൽ സെക്രട്ടറി പി.ടി ഉഷ ടീച്ചർക്ക് ഓണററി ഡോക്ടറേറ്റ്.

 ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ (GHPU) നിന്നും സോഷ്യൽ വർക്കിനുള്ള ഡോക്ടറേറ്റ് മാർച്ച് 9 നു ഊട്ടിയിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി സ്ഥാപകനും ചെയർമാനുമായ ഡോക്ടർ പി . മാനു നിന്നും ലഭിച്ചു.

കേരളത്തിൽ നിന്നും ഈ അവാർഡ് ലഭിക്കുന്ന ആദ്യത്തെ വനിതയാണ്  പി.ടി ഉഷ.

 തൃശൂർ  പാഞ്ഞാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്രധാനധ്യാപികയായി റിട്ടയർ ചെയ്തു. നിലവിൽ സഫയർ എൻട്രൻസ് സ്ഥാപനത്തിലെ സ്കോളർഷിപ്പ് പരീക്ഷകൾ തൃശൂർ  കാസർകോട് എന്നിവിടങ്ങളിൽ കോ-ഓർഡിനേറ്റു ചെയ്തു വരികയാണ്.

 ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ മികച്ച പ്രവർത്തനങ്ങൾ  പരിഗണിച്ച് പ്രൈം മിനിസ്റ്റർ ഷീൽഡ്, കൂടാതെ ഇൻ്റർനാഷണൽ ഏഷ്യ പസഫിക് ലീഡർ ഷിപ്പ്, ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ്, റോട്ടറിയുടെ നാഷണൽ ബിൽഡർ എക്സലൻസി അവാർഡുകൾ, മാതൃഭൂമി സീഡ്, വികെസി നന്മ അവാർഡ്, പ്രഥമ ചൈൽഡ് പ്രൊട്ടക്ട് ടീം അവാർഡ്, തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

സാവിത്രി ഭായി ഫൂലെ ടീച്ചേഴ്സ് അസോസിയേഷൻ നാഷണൽ ഓർഗനൈസിങ് സെക്രട്ടറി, ചൈൽഡ് പ്രൊട്ട്ക്ട് ടീം ദേശീയ ജനറൽ സെക്രട്ടറി ,കാസറഗോഡ് ജില്ലാ ട്രോമാകെയർ വൈസ്പ്രസിഡൻ്റ് ജില്ലാകമ്മിഷണർ (റേഞ്ചർ)  തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിക്കുന്നു.


No comments