JHL

JHL

എംഡിഎംഎ മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ

 


മഞ്ചേശ്വർ(www.truenewsmalayalam.com) : എംഡിഎംഎ മയക്കുമരുന്നുമായി രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു.

ഉപ്പള സ്വദേശി സിഎ മുഹമ്മദ് ഫിറോസി(22)നെ ഉപ്പള റെയില്‍വെ ഗേറ്റ് സമീപത്തു വച്ച് 7.06 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് പിടിയിലായത്.

കുഞ്ചത്തൂര്‍ സ്വദേശി ആലം ഇക്ബാലി(22)നെ 04.67 ഗ്രാം എംഡിഎംഎയുമയക്കുമരുന്നുമായാണ് പിടിയിലായത്.കുഞ്ചത്തൂര്‍പദവില്‍ വച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് അറസ്റ്റ്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

 രണ്ടു പേരെ മഞ്ചേശ്വരത്തെ മെട്രോ ലോഡ്ജിൽ നിന്ന് 13  ഗ്രാം എഡിഎംഎയുമായും മയക്കുമരുന്ന് വിറ്റുകിട്ടിയ ഏഴ് ലക്ഷം രൂപയുമായും പിടികൂടിയിട്ടുണ്ട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അൻവറും, ബെംഗ്ളുറു   സ്വദേശിയുമാണ് അറസ്റ്റിലായത്. 

കൂടുതൽ അന്വേഷണം നടക്കുന്നത് കൊണ്ട് ബെംഗ്ളുറു സ്വദേശിയുടെ പേര് വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. 

വ്യാഴാഴ്ച ഉച്ചയോടെ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കാസർകോട് ഡിവൈഎസ്പി സി കെ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ലോഡ്ജ് റെയ്‌ഡ്‌ ചെയ്ത് മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളെ അറസ്റ്റ് ചെയ്തത്.






No comments