പെർവാഡ് ദേശിയ പാതയിൽ റോഡപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന യുവാവ് മരിച്ചു
മൊഗ്രാൽ : മൊഗ്രാലിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അണങ്കൂർ ബെദിര സ്വദേശി ബി എം ഇബ്രാഹിമിൻ്റെ മകൻ നിയാസ് (42) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പിക്കപ്പ് വാൻ നിർത്തിയിട്ട് ക്രയിനിൽ ഇടിച്ചത്. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിലേക്ക് നിയാസ് ഓടിച്ചുവന്ന പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഇരു കാലുകളും വാനിൽ കുടുങ്ങുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത നിയസിനെ കാസർകോട് നിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ആണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
Post a Comment