റംസാൻ റിലീഫ്: രോഗികൾക്ക് സാന്ത്വനവുമായി മൊഗ്രാൽ ദേശീയ വേദിയുടെ ചികിത്സാസഹായ വിതരണം തുടങ്ങി
മൊഗ്രാൽ: മൊഗ്രാൽ പ്രദേശത്ത് മാറാ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് "സാന്ത്വന സ്പർശ''വുമായി മൊഗ്രാൽ ദേശീയവേദി യുടെ ഈ വർഷത്തെ റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കിടപ്പിലായ രോഗികൾക്ക് പുറമെ, മാസാമാസം ഡയാലിസിസിന് വിധേയരാവുന്ന രോഗികൾക്കും കൂടിയാണ് റംസാൻ റിലീഫിന്റെ ഭാഗമായി ചികിത്സ സഹായവും, ഭക്ഷ്യ കിറ്റും നൽകി സാന്ത്വനമേകുന്നത്.
റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ചികിത്സാസഹായം സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ,ദേശീയവേദി പ്രസിഡണ്ട് ടി കെ അൻവറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ജനറൽ സെക്രട്ടറി എംഎ മൂസ, വൈസ് പ്രസിഡന്റുമാരായ എംജിഎ റഹ്മാൻ, മുഹമ്മദ് അബ്ക്കോ, ജോയിൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എംഎ അബൂബക്കർ സിദ്ദീഖ്, ഷെരീഫ് ചപ്പു എന്നിവർ സംബന്ധിച്ചു. റിലീഫ് പ്രവർത്തനങ്ങൾക്ക് പ്രസിഡണ്ട് ടികെ അൻവർ, വൈസ് പ്രസിഡണ്ട് മുഹമ്മദ് അബ്ക്കോ, ജോയിൻ സെക്രട്ടറി ബിഎ മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗങ്ങളായ എച്ച് എം കരീം,വിജയകുമാർ എന്നിവർ നേതൃത്വം നൽകി വരുന്നു.

Post a Comment