കുമ്പളയിലെ പഴയകാല വ്യാപാരി ബിഎൻ അബ്ദുള്ള നാങ്കി നിര്യാതനായി
മൊഗ്രാൽ(www.truenewsmalayalam.com) : പൊളിച്ചുമാറ്റിയ കുമ്പള ബസ്റ്റാൻഡിനകത്ത് 2 പതിറ്റാണ്ട് കാലം വ്യാപാരം നടത്തിയിരുന്ന മൊഗ്രാൽ വലിയ നാങ്കിയിലെ പരേതരായ മുഹമ്മദ് ഹാജി-മറിയമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകൻ ബിഎൻ ഹൗസിൽ ബിഎൻ അബ്ദുള്ള(60) നിര്യാതനായി.
കഴിഞ്ഞ കുറെ മാസങ്ങളായി മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
സജീവ മുസ്ലിം ലീഗ് പ്രവർത്തകനും,മൊഗ്രാൽ ദേശീയവേദി അംഗവുമായിരുന്നു. മൊഗ്രാൽ മുഹിയദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ:ആസ്യമ്മ കെപി. മക്കൾ:ഡോ:ജെയ്സ് മുഹമ്മദ് കലന്തർ,ജാനിസ് അഹമ്മദ് അസീർ(എൻജിനീയർ) ഡോ:ജിയാൻ ഖദീജ,മറിയം ജന്നത്ത്,ജല ഫാത്തിമ.
മരുമക്കൾ:ഡോ: ഷാക്കിർ,ആയിഷ നൗഷീദ. സഹോദരങ്ങൾ:ബിഎൻ മുഹമ്മദലി( പ്രസിഡണ്ട് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി) ആയിഷ,ബീഫാത്തിമ, ആസിയമ്മ,ഖദീജ, നഫീസ,സക്കീന.
മയ്യത്ത് രാവിലെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കി. നിര്യാണത്തിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment