JHL

JHL

‘ലഹരിക്കെതിരെ കൈകോർക്കുക, കുറ്റവാളികൾക്കെതിരെ നിയമം കർശനമാക്കുക’ വെൽഫെയർ പാർട്ടി


കാസർകോട് (www.truenewsmalayalam.com) : കേരളം മുഴുവൻ മയക്കുമരുന്നടക്കമുള്ള ലഹരിയിൽ മുങ്ങിക്കൊണ്ടിരിക്കെ കേരളത്തിലെ മുഴുവൻ ജനങ്ങളും ഈ മാരക വിപത്തിനെതിരെ കൈകോർക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ പറഞ്ഞു.
 
ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതോടൊപ്പം നിയമ നടപടികൾ കർശനമാക്കുകയും ചെയ്യേണ്ട സർക്കാർ ലഹരിയൊഴുക്കാനുള്ള നടപടികളാണ് നടന്നിക്കൊണ്ടിരിക്കുന്നത്. 
വെൽഫെയർ പാർട്ടി നേരത്തെ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇന്ന് അതിന്റെ ഭീകര രൂപത്തിൽ കേരളം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
 
കാസർഗോഡ് ഡയലോഗ് സെന്ററിൽ നടന്ന ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി എ യൂസൂഫ്, സി എച്ച് ബാലകൃഷ്ണൻ,
മഹമൂദ് പള്ളിപ്പുഴ, സി എച്ച് മുത്തലിബ്, കെ രാമകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പള, കെ വി പി കുഞ്ഞഹമ്മദ്, സഹീറ, അമ്പുഞ്ഞി തലക്കളായി, സജീർ പള്ളിക്കര, നഹാറുദ്ദീൻ, അബ്ദുർറഹ്മാൻ, ഷഹബാസ് കൊളിയാട്ട്, സാഹിദ തുടങ്ങിയവർ സംസാരിച്ചു.

No comments