JHL

JHL

വികസന മുരടിപ്പും അഴിമതിയും: കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് SDPI പ്രതിഷേധ മാർച്ച്‌ നടത്തി


കുമ്പള : അഴിമതി,വികസന മുരടിപ്പ്,സ്വജന പക്ഷപാതത്തിൽ പ്രതിഷേധിച്ചു കൊണ്ട് SDPI കുമ്പള പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചയത്തി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ശനിയാഴ്ച രാവിലെ 10 മണിക്ക് കുമ്പള ടൗണിൽ നിന്നും ആരംഭിച്ച മാർച്ച്‌ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുൻവശത്തു വെച്ചു പോലീസ് തടഞ്ഞു. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഇതു വരെയും നിർമിക്കാൻ അധികാരികൾ തയ്യാറാവാത്തതും, പൊതു ഷൗചാലയം ഇല്ലാത്തതും പഞ്ചായത്തിനകത്തു നടക്കുന്ന അഴിമതികളിൽ മൗനം തുടരുന്നതും വോട്ടർമാരോടുള്ള വഞ്ചനയാണെന്നു പരിപാടി ഉദ്ഘാടനം ചെയ്ത് മണ്ഡലം പ്രസിഡന്റ്‌ ഷെരീഫ് പാവൂർ പ്രസ്താവിച്ചു. പഞ്ചായത്തു പ്രസിഡന്റ് നാസർ ബംബ്രാണ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ അൻവർ ആരിക്കാടി അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത്‌ ട്രെഷറർ നൗഷാദ് കുമ്പള, ജോയിന്റ് സെക്രട്ടറിമാരായ അഷ്‌റഫ്‌ സിഎം, റിയാസ് ആരിക്കാടി എന്നിവർ പങ്കെടുത്ത പരിപാടിയിൽ സ്ത്രീ സാനിധ്യവും ശ്രദ്ധേയമായി. അഷ്‌റഫ്‌ അസ്ഹരി നന്ദി അറിയിച്ചു.

No comments