JHL

JHL

ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ മൊഗ്രാൽ പുത്തൂരിന് വാട്ടർ കൂളർ നൽകി

 

കാസറഗോഡ് : വിദ്യാർത്ഥികളുടെയും ജീവനക്കാരുടേയും കുളിവെള്ള പ്രശ്നം പരിഹരിക്കാൻ വേണ്ടി 1999- 2002 പൂർവ വിദ്യാർത്ഥികൾ വാട്ടർ കൂളർ നൽകി. മാതൃകാപരമായ ഈ പ്രവർത്തി ഏവർക്കും പ്രചോദനമാണെന്നും പി ടി എ  വിലയിരുത്തി. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി മുന്നോട്ടു വന്ന 1999-2002 ബാച്ചിലെ പൂർവ വിദ്യാർത്ഥികളെ പി ടി എ അഭിനന്ദിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ പ്രകാശൻ എൻ വാട്ടർ കൂളർ സ്കൂളിന് കൈമാറുന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൂപ്രണ്ട്  ശ്രീ അനീഷ് എ പി ഉത്ഘാടനം നിർവഹിച്ചു. 1999-2002 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ  പ്രതിനിധികളായി ചടങ്ങിൽ സംബന്ധിച്ച ശ്രീ ഷാജഹാൻ മൈഷ, മുഹമ്മദ് ജാബിർ സി ഐ എന്നിവർ  കൂളറും അനുബന്ധ രേഖകളും സൂപ്രണ്ട്നു കൈമാറി. എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ ശ്രീ അൻസ് ജബ്ബാർ ഫോർമാൻ ശ്രീ  നിജേഷ് വി എസ്  , സ്റ്റാഫ് ക്ലബ് സെക്രെട്ടറി ശ്രീ ഷിജു എന്നിവർ സംസാരിച്ചു. പി ടി എ സെക്രെട്ടറി ശ്രീ ഹസൈനാർ എ സ്വാഗതവും ട്രെഷറർ ശ്രീ പ്രമോദ് കെ നന്ദിയും പറഞ്ഞു.

No comments