വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുമ്പള ഈദ് ഗാഹ്
കുമ്പള(www.truenewsmalayalam.com) : വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുമ്പള പി ബി ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ പ്രാർത്ഥന വേറിട്ടതായി. കുമ്പള ബദിയടുക്ക റോഡ് പി ബി ഗ്രൗണ്ടിൽ മദ്ജിദുന്നൂർ കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാൾ പ്രാർത്ഥനയാണ് കേന്ദ്ര ഗവണ്മെന്റ് കൊണ്ടു വന്ന വഖഫ് ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി മാറിയത്.
ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ് ബാനറും പിടിച്ച് പെരുന്നാൾ നമസ്ക്കാര ശേഷം വിശ്വാസികൾ പ്രതിഷേധം രേഖപ്പെടുത്തി. ഒപ്പം ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബലൂണുകളും ബാനറുകളും ഇയർത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പെരുന്നാൾ നമസ്ക്കാരത്തിൽ സംബന്ധിച്ചു. ഖത്തീബ് ബി എം അബ്ദുല്ല പെരുന്നാൾ സന്ദേശം കൈമാറി.
Post a Comment