വേറിട്ട അനുഭവമായി ജി.ഡബ്ല്യു.എൽ.പി.എസ് ബേള ഇഫ്താർ മീറ്റ്
നീർച്ചാൽ: ജി.ഡബ്ല്യു.എൽ.പി.എസ് ബേളയിൽ പി.ടി.എ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താർ മീറ്റ് വേറിട്ടൊരു അനുഭവമായി. നാനൂറിൽ അധികം ആളുകൾ സംബന്ധിച്ചു. ഹെഡ് മിസ്ട്രസ് ദേവകി ബി സ്വാഗതം ആശംസിച്ചു പി. ടി. എ പ്രസിഡണ്ട് ഹമീദ് ബി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു. കുമ്പള ബി.പി.സി ജയറാം, പുലരി ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബ് സെക്രട്ടറി രതീഷ് കൃഷ്ണൻ ,ചിമ്മി നട്ക്ക ജുമാ മസ്ജിദ് പ്രസിഡണ്ട് മുഹമ്മദ് ഹാജി,ബിർമി നടുക്കം ജുമാ മസ്ജിദ് പ്രസിഡണ്ട്അബ്ബാസ് ഹാജി , ബിന്ധു ടീച്ചർ റഹ്‌മത്ത് കൂട്ടായ് മ പ്രസിഡണ്ട് മുഹമ്മദ് ,അബ്ദുൽ അസീസ് ചിമ്മി നടുക്കം,എം.പി.ടി .എ പ്രസിഡണ്ട് ആബിദ എന്നിവർ ആശംസ അർപ്പിച്ചു. ചിമ്മിനട്ക്ക ജുമാ മസ്ജിദ് ഖത്വീബ് ബഷീർ അസ്നവി റമദാൻ സന്ദേശം നൽകി സ്റ്റാഫ് സെക്രട്ടറി ഇസ്മയിൽ മാസ്റ്റർ നന്ദി പ്രസംഗം നിർവ്വഹിച്ചു.
Post a Comment