JHL

JHL

ഹരിതടൗൺ പ്രഖ്യാപനവും ജനകീയ ശുചീകരണവും സംഘടിപ്പിച്ചു

കുമ്പള: മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 'ക്ലീൻ കുമ്പള' എന്ന ലക്ഷ്യത്തിനായി ബഹുജന പങ്കാളിത്തത്തോടെ ടൗൺ ശുചീകരണം നടത്തി. കുമ്പള- ഹരിത ടൗൺ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ്‌ യു. പി താഹിറ യൂസഫ് നിർവഹിച്ചു.പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ് മാധവൻ. ഇ. എ ഉദ്യോഗസ്ഥർ, കുമ്പള ജനമൈത്രി പോലീസ് ഇൻസ്‌പെക്ടർ വിനോദ് കുമാർ കെ പിയുടെ നേതൃത്വത്തിലുള്ള പോലീസുദ്യോഗസ്ഥർ, വ്യാപാരി-വ്യവസായി ഏകോപന സമിതി, വിവിധ രാഷ്ട്രീയ-യുവജന സംഘടനകൾ ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തെഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഹരിത ടൗണിന്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ജൈവ-അജൈവ മാലിന്യ ശേഖരണത്തിനായി ബിന്നുകൾ സ്ഥാപിക്കും, ശുചിത്വ സന്ദേശ പ്രചരണത്തിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ചുമർ ചിത്രങ്ങൾ വരയ്ക്കും, പൊതുയിടങ്ങളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും ബോധവൽകരണ സ്റ്റിക്കറുകൾ പതിക്കും, റോഡരികിലും മറ്റും മാലിന്യം വലിച്ചെറിയുന്നവരെയും കത്തിക്കുന്നവരെയും കണ്ടെത്തുന്നതിന് നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഹരിത കർമ്മസേനയ്ക്ക് മാലിന്യവും യൂസർ ഫീയും നൽകാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്തുകയും പഞ്ചായത്ത് സേവനങ്ങൾ നിഷേധിക്കുകയും ചെയ്യും. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പങ്കാളിയായ ഗ്രീൻവേംസിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കിടയിലും റെസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയും ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തും. എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾക്കായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് രാത്രികാലങ്ങളിലടക്കം പരിശോധനയും നിയമനടപടിയും ശക്തമാക്കും.

No comments