JHL

JHL

മിൽമ പാലിൽ മണ്ണെണ്ണ മണക്കുന്നതായി പരാതി:ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷിക്കണമെന്നാവശ്യം ശക്തം

മൊഗ്രാൽ. മിനിഞ്ഞാന്നും, ഇന്നലെയുമായി കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്ത മിൽമ പാലിൽ മണ്ണെണ്ണ മണക്കുന്നതായി വ്യാപക പരാതി. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരാതി ഉയർന്നതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാർത്ത ശരിവെക്കുന്നതായുള്ള  അഭിപ്രായങ്ങൾ കൂടി വന്നതോടെ ഉപഭോക്താക്കളിൽ വലിയ ആശങ്കയുണ്ടാക്കി.

 നോമ്പ് കാലമായതിനാൽ വിശ്വാസികൾ ജ്യൂസിനും മറ്റും ആശ്രയിക്കുന്നത് മിൽമ പോലുള്ള പാലുകളെയാണ്. പാലിന് ഏറ്റവും കൂടുതൽ ചെലവുള്ള സമയം കൂടിയാണ് നോമ്പുകാലം. അതുകൊണ്ടുതന്നെ പാലിന് ഇരിട്ടി വില്പനയാണ് ജില്ലയിൽ നടക്കുന്നത്. മണ്ണെണ്ണയുടെ മണം എന്ന രീതിയിൽ വാർത്ത പരന്നതോടെ നോമ്പുകാർക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ എന്ന ഭയവും നോമ്പുകാർക്കിടയിലുണ്ട്. അതുകൊണ്ടുതന്നെകാരണങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും ശക്തമായി.

 വിഷയത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അടിയന്തിര ഇടപെടൽ വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.


No comments