"കരുതലും കൈത്താങ്ങും'' മൊഗ്രാൽ ദേശീയവേദി യുടെ പരാതിക്ക് മറുപടി:കുമ്പള സിഎച്ച്സി നവീകരണത്തിന്റെ വാതിൽ അടഞ്ഞിട്ടില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ്
കുമ്പള.60 വർഷത്തിലേറെ കാലപ്പഴക്കംചെന്ന കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നവീകരണത്തിന് ജില്ലാ ആരോഗ്യ വകുപ്പ് പദ്ധതിക്കായി സർക്കാറിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സർക്കാരിന്റെ "കരുതലും കൈത്താങ്ങും''താലൂക്ക് തല അദാലത്തിൽ മൊഗ്രാൽ ദേശീയവേദി നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ജില്ലാ ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർ മൊഗ്രാൽ ദേശീയവേദിയെ രേഖാമൂലം ഈ വിവരം അറിയിച്ചത്.2023-24 വർഷത്തിൽ തന്നെ 15-ാം ധനകാര്യ കമ്മീഷന് നവീകരണ പദ്ധതിക്കായി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി കുമ്പള സിഎച്ച്സിയുടെ നവീകരണ പദ്ധതിക്കായി നാട്ടുകാരും,സന്നദ്ധ സംഘടനകളും മുറവിളി കൂട്ടാൻ തുടങ്ങിയിട്ട്. ഇതിനായി കോടികളുടെ ഫണ്ട് അനുവദിച്ചതായി ചില ഇടങ്ങളിൽ നിന്ന് പ്രഖ്യാപനങ്ങൾ വരുന്നതല്ലാതെ പദ്ധതി പ്രാവർത്തികമാകുന്നില്ല. പദ്ധതി നടപ്പിലാക്കാത്തതിന് പിന്നിൽ കുമ്പളയിലെ സ്വകാര്യാശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.അനുമതി നൽകിയ ഡയാലിസിസ് കേന്ദ്രം പോലും കുമ്പള സി എച്ച്സിയിൽ തുടങ്ങിയതുമില്ല. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.കടുത്ത അവഗണനയാണ് ഈ സർക്കാർ ആശുപത്രിയോട് അതികൃതർ കാണിക്കുന്നത്.
നേരത്തെ മൊഗ്രാൽ ദേശീയവേദി ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിനും നിവേദനം നൽകിയിരുന്നതുമാണ്. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല. ഇതേത്തുടർന്നാണ് ദേശീയവേദി വീണ്ടും സർക്കാരിന്റെ താലൂക്ക് തല അദാലത്തിൽ പരാതി നൽകിയത്.മഴക്കാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് കുമ്പള സിഎച്ച്സി പ്രവർത്തിച്ചു വരുന്നത്.കാലപ്പഴക്കം കൊണ്ട് ഓട് മേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയൊക്കെ ദ്രവിച്ച അവസ്ഥയിലാണ്. അടിസ്ഥാന സൗകര്യമില്ലാത്തത് ദിവസേന ഇവിടെ എത്തുന്ന 300 ഓളം ദൂരോഗികൾക്ക് ഏറെ ദുരിതമാവുന്നുമുണ്ട്. കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ മത്സ്യത്തൊഴിലാളികളും,കർഷകരും,സ്കൂൾ വിദ്യാർത്ഥികളുമൊക്കെ ആശ്രയിക്കുന്നത് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തെയാണ്.

Post a Comment