JHL

JHL

റംസാൻ റിലീഫ്:മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് നൂറോളം വരുന്ന നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും, തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്തു

മൊഗ്രാൽ(www.truenewsmalayalam.com)  : റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് മൊഗ്രാലിലെ  നൂറോളം വരുന്ന നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങളടങ്ങിയ  പെരുന്നാൾ കിറ്റും, തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്തു.


 മൊഗ്രാൽ ടൗൺ ഹയാത്തുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം ബിവി ഹമീദ് മൗലവി,ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് എംപി അബ്ദുൽ ഖാദറിന് കൈമാറി കിറ്റ്,ധനസഹായ  വിതരണത്തിന്റെ  ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സെഡ് എ മൊഗ്രാൽ,കെവി അഷ്റഫ്,ട്രഷറർ എം എസ് അഷ്റഫ്,എം എസ് അബ്ദുല്ല കുഞ്ഞി,എം എസ് മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.


No comments