കുമ്പള, ആരിക്കാടി, കടവത്തെ എ.എം.കെ ഹനീഫ എന്ന സഗാവ് ഹനീഫ നിര്യാതനായി
കാസര്‍കോട്: കുമ്പള, ആരിക്കാടി, കടവത്തെ പരേതനായ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകന്‍ എ.എം.കെ ഹനീഫ (50) എന്ന സഗാവ് ഹനീഫ നിര്യാതനായി. ബുധനാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സജീവ സിപിഎം പ്രവര്‍ത്തകനായ ഹനീഫ മത്സ്യത്തൊഴിലാളിയാണ്. കുമ്പള കടവത്ത് പള്ളിയില്‍ തറാവീഹ് നിസ്‌കാരം നിര്‍വഹിച്ച് വീട്ടില്‍ തിരിച്ചെത്തിയ ഹനീഫ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിദഗ്ദ്ധ ചികിത്സക്ക് മംഗളൂരുവിലേക്ക് കൊണ്ട് പോവുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ അന്ത്യം സംഭവിച്ചു. മാതാവ്: ബീഫാത്തിമ. ഭാര്യ: സാജിത. മക്കള്‍: ഹംഷാദ്, ഷാഹി. സഹോദരങ്ങള്‍: അബ്ദുല്ല, ജബ്ബാര്‍, ജലീല്‍, റഷീദ്, ഖലീല്‍, റഹ്‌മത്ത്.
Post a Comment