JHL

JHL

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗനവാടികൾക് വാട്ടർ പ്യുരിഫയർ നൽകി

മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 62 അങ്കണവാടികൾക്ക്   വാട്ടർ പ്യൂരിഫയർ നൽകി.
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ഷമീന ടീച്ചർ  ശിശു വികസന പദ്ധതി ഓഫീസർ ബീന കെ  കൈമാറി ഉദ്ഘാടനകർമ്മം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഹനീഫ് പി കെ     അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബ്ദുൽ ഹമീദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷംസീന എ,  വാർഡ് മെമ്പർമാരായ രാധാകൃഷ്ണ കെ വി, ഫാത്തിമത്ത് സുഹറ, ഷഫാ ഫാറൂഖ് എന്നിവർ പങ്കെടുത്തു.

No comments