മൊഗ്രാലിൽ പള്ളിയിൽ കവർച്ച ; പള്ളി ഇമാം റൂമിൽ സൂക്ഷിച്ചു വെച്ചിരുന്ന പണമാണ് കവർന്നത്
മൊഗ്രാൽ.മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദിൽ പള്ളി ഇമാം റൂമിൽ സൂക്ഷിച്ചു വെച്ചിരുന്ന 32000 രൂപ കവർച്ച ചെയ്യപ്പെട്ടു.കുമ്പള പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ മൂന്ന് വർഷമായി പള്ളിയിൽ ഇമാമായി ജോലി ചെയ്തുവരുന്ന കർണാടക ബട്വാൾ മഞ്ഞനാടി സ്വദേശിയായ ഴാഹിദിന്റെ അലമാരയിൽ സൂക്ഷിച്ചു വെച്ചിരുന്ന തുകയാണ് കവർച്ച ചെയ്യപ്പെട്ടത്.വെള്ളിയാഴ്ച മാസ വരിസംഖ്യ സ്വരൂപിക്കാൻ പോയ സമയത്താണ് കവർച്ച നടന്നതെന്ന് ഴാഹിദ് കുമ്പള പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.റംസാനിൽ ഇമാമിന് ലഭിക്കുന്ന സഹായ തുകയും,പള്ളി പരിപാലന തുകയുമാണ് നഷ്ടപ്പെട്ടത്.ഴാഹിദ് മൊഗ്രാൽ മുഹിയുദ്ധീൻ ജുമാമസ്ജിദിന് കീഴിലുള്ള മദ്രസയിൽ മദ്രസാ ധ്യാപകനായും ജോലി ചെയ്യുന്നുണ്ട്.
നേരത്തെ ഇത്തരത്തിൽ സമാനമായ മോഷണ ശ്രമങ്ങൾ ഖിളർ പള്ളിയിൽ ഉണ്ടായിട്ടുണ്ടെന്ന് മഹല്ല് നിവാസികൾ പറയുന്നുണ്ട്. മാസങ്ങൾക്കു മുമ്പ് ഇമാമിന്റെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു.അത് പിന്നീട് കണ്ടുകിട്ടിയിരുന്നു.ഈ വഴിക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Post a Comment