ഷിറിയ ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പേരാല്‍ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം
കുമ്പള(www.truenewsmalayalam.com) : ഷിറിയ ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പേരാല്‍ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം.
ത്യാംപണ്ണ പൂജാരിയുടെ മകൻ രവിചന്ദ്ര (35) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15ഓടെ ഷിറിയ പെട്രോൾ പമ്പിന് മുമ്പിലുണ്ടായ അപകടത്തില്‍ മരിച്ചത്.
നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
അമ്മ: സുന്ദരി.
ഭാര്യ: സന്ധ്യ.
മകൾ: ആരാധ്യ
സഹോദരങ്ങൾ: മോഹന, യോഗേഷ്, ശിവരാമ, ജയകര, രേവതി, സത്യ, മോഹിനി, വാരിജ.
Post a Comment