JHL

JHL

മൊഗ്രാൽ ദേശീയ വേദിയുടെ പരാതിയെത്തുടർന്ന് തീരമേഖലയിൽ ടെട്രോപോഡുകൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള സുരക്ഷാ പദ്ധതിക്ക് പ്രൊപ്പോസൽ നൽകിയതായി ജലസേചന ഉപവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ


മൊഗ്രാൽ(www.truenewsmalayalam.com) : ജലസേചന ഉപവിഭാഗത്തിന്റെ കീഴിലുള്ള കാസർഗോഡ് ജില്ലയിലെ തലപ്പാടി മുതൽ തൃക്കണ്ണാട് വരെയുള്ള 87.65 കിലോമീറ്റർ കടൽത്തീരത്ത് കാലവർഷക്കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കടൽക്ഷോഭം നേരിടുന്നതിനായി ടെട്രോപോഡ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തികൾ നടത്തുന്നതിനായി  തീരമേഖലയിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള പ്രൊപ്പോസൽ മേലധികാരികൾക്ക് സമർപ്പിച്ചതായി കാസർഗോഡ് ജലസേചന ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

 പ്രസ്തുത വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ താലൂക്ക് തല അദാലത്തിൽ മൊഗ്രാൽ ദേശീവേദി നൽകിയ പരാതിയിൽ തീരദേശ മേഖലയിൽ ശാസ്ത്രീയമായ ടെട്രോപോ ഡ് പോലുള്ള സുരക്ഷാ പദ്ധതികൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.ഇതിനുള്ള മറുപടിയിലാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഈ വിവരം ദേശീയവേദി സെക്രട്ടറിയെ രേഖാമൂലം അറിയിച്ചത്.

 മഞ്ചേശ്വരം താലൂക്കിൽ കണ്വതീർഥ കടപ്പുറം,ഷിറിയ കടപ്പുറം,കോയിപ്പാടി കടപ്പുറം,നാങ്കി- കൊപ്പളം കടപ്പുറം,കാസർഗോഡ് താലൂക്കിൽ കാവുഗോളി കടപ്പുറം,കീഴൂർ ഹാർബറിന് സമീപം കീഴൂർ കടപ്പുറം,ഉദുമ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തൃക്കണ്ണാട് ബേക്കൽ കടപ്പുറം,കാപ്പിൽ ബീച്ച്,കൊപ്പ ൽ-കൊവ്വൽ കടപ്പുറം എന്നീ സ്ഥലങ്ങളിലേക്കാണ് തുടക്കമെന്ന നിലയിൽ     ടെട്രോപോഡ് ഉപയോഗപ്പെടുത്തി കൊണ്ടുള്ള കടൽഭിത്തി നിർമ്മാണത്തിന് പ്രൊപ്പോസൽ നൽകിയതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറിയുടെ കത്തിൽ പറയുന്നു.

 പദ്ധതി യുദ്ധ കാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ സർക്കാർ പദ്ധതിക്ക് ഫണ്ടും,അംഗീകാരവും നൽകണമെന്ന് മൊഗ്രാൽ ദേശീയവേദി  ആവശ്യപ്പെട്ടു.



No comments