കുമ്പള ടൗണിൽ സൗഹൃദ ഇഫ്താർ വിരുന്നൊരുക്കി എസ്ഡിപിഐ
കുമ്പള ടൗണിലെ സാധാരണക്കാരെയും,വ്യാപാരികളെയും,സംഘടനകളേയും, രാഷ്ട്രീയപാർട്ടി പ്രതിനിധികളേയും, ഉദ്യോഗസ്ഥരെയും, മാധ്യമ പ്രവർത്തകരേയും ഒന്നിച്ചിരുത്തി കൊണ്ട് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി എംഎം കൺവെൻഷൻ സെന്ററിൽ ഒരുക്കിയ സൗഹൃദ ഇഫ്താർ വിരുന്ന് നവ്യാനുഭവമായി.
എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ,കുമ്പള ഗ്രാമ പഞ്ചായത്തംഗവും മണ്ഡലം വൈസ് പ്രസിഡന്റുമായ അൻവർ ആരിക്കാടി, പാർട്ടി പഞ്ചായത്ത് ട്രഷറർ നൗഷാദ് കുമ്പള,വൈസ്പ്രസിഡന്റ് മുനീർ, പാർട്ടി ടൗൺ ബ്രാഞ്ച് പ്രസിഡന്റ് മൻസൂർ കുമ്പള തുടങ്ങിയവർ അതിഥികളെ സ്വീകരിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റ് സവാദ് ടിസ്ഹ,ജില്ലാ സെക്രട്ടറി കാദർ അറഫ,സിദ്ദീഖ് പെർള, മണ്ഡലം പ്രസിഡന്റ് ഷെരീഫ് പാവൂർ, സെക്രട്ടറി ഷബീർ പൊസോട്ട്, മഞ്ചേശ്വരം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസംഘടി,ഖലീൽ മാഷ്(കുമ്പള അക്കാദമി),ലത്തീഫ് ജെഎച്ച്എൽ കുമ്പള (വെൽഫയർ പാർട്ടി ),അലി കുമ്പള (ദൾ),മൂസ മൊഗ്രാൽ (ദേശിയ വേദി ),അജിത്ത് ഡെപ്യൂട്ടി പ്രൊജക്റ്റ് മാനേജർ ULCC,യോഗേഷ് (യൂ എൽസി സി ),അബ്ദുള്ള താജ്( ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ) എന്നിവർ സംബന്ധിച്ചു.
Post a Comment