JHL

JHL

രോഗികൾക്ക് സാന്ത്വനമേകാൻ മൊഗ്രാൽ ദേശീയവേദിയുടെ റംസാൻ റിലീഫ്:ഫണ്ട് ശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തു.

മൊഗ്രാൽ: മാരകമായ രോഗങ്ങൾ കൊണ്ട് പ്രയാസം നേരിടുന്ന മൊഗ്രാൽ പ്രദേശത്തെ രോഗികൾക്ക് സാന്ത്വനമേകി ഈ വർഷത്തെ റംസാൻ റിലീഫ് പ്രവർത്തനം ഊർജ്ജിതമാക്കാൻ  മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

റിലീഫ് ഫണ്ട് ശേഖരണം ഗൾഫ് പ്രതിനിധി ബി.കെ കലാം ആദ്യ തുക ട്രഷറർ പി.എം മുഹമ്മദ് കുഞ്ഞിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രസിഡണ്ട് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.എ മൂസ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡണ്ട് മുഹമ്മദ് അബ്ക്കോ, ജോയിന്റ് സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ് പെർവാട്,എ എം സിദ്ധീഖ് റഹ്മാൻ, റിയാസ് കരീം, വിജയകുമാർ,എംഎ അബൂബക്കർ സിദ്ദീഖ്, ശരീഫ് ദീനാർ , എച്ച്.എം കരീം,ടിഎ ജലാൽ,മുർഷിദ് മൊഗ്രാൽ,ബി.കെ അൻവർ കൊപ്പളം,എം. എസ് മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവർ സംബന്ധിച്ചു.പി എം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.

No comments