JHL

JHL

മകനെ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയുമായി മാതാവ് രംഗത്ത്

കുമ്പള : നിരപരാധിയായ മകനെ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയുമായി മാതാവ് രംഗത്ത്.
മകൻ സി.എം മുഹമ്മദ് ഫിറോസിനെതിരേയുള്ള എം.ഡി.എം.എ കേസിൽ  ഗൂഢലോചനയുണ്ടെന്ന് മാതാവ് മൈമൂന
കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്
ഉപ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് മഞ്ചേശ്വരം എസ്.ഐയുടെ നേതൃത്വത്തിൽ
നടത്തിയ റെയിഡിൽ സി.എം മുഹമ്മദ് ഫിറോസിനെ  പിടികൂടുന്നത്.
ഒരു സൃഹൃത്തിൻ്റെ നേതൃത്വത്തിൽ പൊലിസ് ചതിയിൽ പ്പെടുത്തുകയായിരുന്നു.
എസ്.ഐ മകൻ്റെ പാൻ്റ്സിൻ്റെ കീശയിൽ കയ്യിട്ട് എം.ഡി.എം.എ പായ്ക്കറ്റ് ഒളിപ്പിച്ച് വെച്ച് അത് പുറത്തെടുക്കുന്ന ദൃശ്യം പുറത്ത് വിടുകയായിരുന്നു.ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നു.മകൻ പൊലിസിനോട് ഇക്കാര്യം പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
ഫൂട് വെയർ ബിസിനസ് ചെയ്യുന്ന മകൻ
ഒരു കേസിലും ഇതുവരെ പ്രതിയല്ല.നാട്ടുകാർക്കും കുടുംബക്കാർക്കുമിടയിൽ മകനെക്കുറിച്ച് മോശം അഭിപ്രായമില്ല.
വൈദ്യ പരിശോധനയിൽ മകന് ലഹരി ഉപയോഗിച്ചതായോ, ഫോൺ കോൾ പരിശോധനയിൽ വിൽപ്പന നടത്തിയതായോ തെളിവില്ലെന്നും മാതാവ് വ്യക്തമാക്കി.
മകൻ പ്രതിയാണെന്ന് തെളിഞ്ഞാൽ അങ്ങനെയൊരു മകനെ തനിക്ക് വേണ്ടെന്നും പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ മുന്നിലുണ്ടാകുമെന്നും, നിരപരാധിയെന്ന് തെളിയും വരെയും, കുടുക്കിയവർക്കെതിരെയും നിയമ പോരാട്ടം നടത്തുമെന്നും അവർ വ്യക്തമാക്കി.

No comments