JHL

JHL

കാഞ്ഞങ്ങാട് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു

 

കാസർകോട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പാണത്തൂര്‍ സ്വദേശി ചൈതന്യയാണ് മരിച്ചത്. കഴിഞ്ഞ വർഷം ഡിസംബര്‍ ഏഴിനാണ് കാഞ്ഞങ്ങാട്ടെ മൻസൂര്‍ ആശുപത്രി നഴ്സിങ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപിച്ച് നഴ്സിങ് വിദ്യാർഥികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഹോസ്റ്റൽ വാർഡൻ മാനസികമായി പ്രയാസപ്പെടുത്തുന്നുവെന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം. പ്രതിഷേധം കനത്തതോടെ ഹോസ്റ്റൽ വാർഡനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ആശുപത്രി എംഡി ഷംസുദ്ദീൻ ആണ് ഇക്കാര്യം അറിയിച്ചത്.

ആത്മഹത്യ ശ്രമത്തിന് ശേഷം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ചൈതന്യ. പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നില്ലെന്നും സുഹൃത്തുക്കൾ ആരോപിച്ചിരുന്നു.

No comments