JHL

JHL

സൻമാർഗം എന്ന അനുഗ്രഹത്തെ നിലനിർത്താൻ പരിശ്രമിക്കണം: അഷ്കർ ഇബ്റാഹീം

കുമ്പള: സന്മാർഗം സിദ്ധിക്കുക എന്നത് വിലമതിക്കാനാവാത്ത അനുഗ്രഹമാണെന്നും അത് പോറൽ പറ്റാതെ കാത്തു സംരക്ഷിക്കുക നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രമുഖ പ്രഭാഷകൻ അഷ്കർ ഇബ്രാഹീം. കുമ്പള മണ്ഡലം വിസ്ഡം യൂത്ത് ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച 'യുവപഥം' പ്രോഗ്രാമിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനിൽ നിന്ന് അവന്റെ നന്മകളെ ചോർത്തിക്കളയുന്ന നിരവധി ഭൗതിക പ്രത്യയശാസ്ത്രങ്ങൾ നിലവിലുണ്ട്. സ്വതന്ത്രവാദത്തിന്റെയും ലിബറലിസത്തിന്റെയും യുക്തിവെച്ച് ജീവിതത്തെ അളക്കുന്ന യുവത യഥാർത്ഥത്തിൽ നഷ്ടപ്പെടുത്തുന്നത് മൂല്യവത്തായ ജീവിതവഴിയെയാണെന്നും അദ്ദേഹം പറഞ്ഞു.

മൊഗ്രാൽ ആഇശ (റ) മസ്ജിദിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ ജാസിൽ ജാഫർ, ശിഹാബ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് 150 ഓളം പേർ പങ്കെടുത്ത ഇഫ്താർ മീറ്റോടെ പരിപാടികൾ സമാപിച്ചു.

No comments