JHL

JHL

ഇശൽ ഗ്രാമത്തിലെ അഭിമാന താരകങ്ങളെ അനുമോദിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടി നാടിന്റെ അഭിമാനമുയർത്തിയ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ വിദ്യാർത്ഥിനികളായ അംന ഫാത്തിമ, കദീജത്ത് സഹല ഹൈസ്കൂൾ വിഭാഗം അറബിക് തർജ്ജമ മത്സരത്തിൽ എ ഗ്രേഡ് നേടി നാടിന്റെ യശസ്സുയർത്തിയ മൊഗ്രാൽ ബദരിയാനഗർ സ്വദേശിനി നഫീസ അൽബിഷ എന്നിവരെയും മംഗലാപുരം ശ്രീദേവി കോളേജ് ഓഫ് ഫാർമസിയിൽ നിന്ന് ഡോക്ടർ ഓഫ് ഫാർമസി ബിരുദം (Pharm D) വിജയകരമായി പൂർത്തിയാക്കി ഇശൽ  ഗ്രാമത്തിന്റെ പ്രതാപം ഒന്നു കൂടി ഉയർത്തിയ ഡോ.മറിയം നഈമയെയും മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.

സീനിയർ മാധ്യമ പ്രവർത്തകനും  മാധ്യമം ചീഫ് റിപ്പോർട്ടറുമായ  രവീന്ദ്രൻ  രാവണേശ്വരം ഇശൽ ഗ്രാമത്തിലെ പ്രതിഭകൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. 

ചടങ്ങിൽ മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം.എ മൂസ സ്വാഗതം പറഞ്ഞു.

കാസറഗോഡ് തനിമ കലാ-സാംസ്കാരിക വേദി പ്രസിഡണ്ട് അബൂത്വായി, കാസർഗോഡ് സാഹിത്യവേദി വൈസ് പ്രസിഡണ്ട് അഷറഫലി ചേരങ്കൈ, സുബിൻ ജോസ്,ഹമീദ് കാവിൽ,അഹമ്മദലി കുമ്പള, മാഹിൻ മാസ്റ്റർ,ടി.എം ഷുഹൈബ്,കെ മുഹമ്മദ് കുഞ്ഞി,അബു ബദരിയാ നഗർ, ബി.എൻ മുഹമ്മദലി,അബ്ദുറഹ്മാൻ സുർത്തിമുല്ല പ്രസംഗിച്ചു. ട്രഷറർ പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.


No comments