മഞ്ചേശ്വരത്ത് വൻ രാസ ലഹരി വേട്ട സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി യുവാക്കൾ മഞ്ചേശ്വരം പോലീസിന്റെ പിടിയിലായി
മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി . മിയാപ്പദവ് സ്വദേശി സയ്യിദ് ഹഫ്‌റീസ് (25 ) ,മിയാപ്പദവ് ബേരിക്ക സ്വദേശി മുഹമ്മദ് സമീർ എസ് കെ (24 ) എന്നിവരാണ് 74.8 ഗ്രാം എം ഡി എം എ യുമായി മീഞ്ച കളവെയിൽ നിന്ന് പോലീസ് പിടിയിലായത് .ഇവിടെ ലഹരി കച്ചവടത്തിനായി വന്നതായിരുന്നു ഇരുവരും. ബാംഗ്ലൂർ കേന്ദ്രികരിച്ച് എം ഡി എം എ കടത്തിക്കൊണ്ട് വന്ന് കേരളത്തിൽ വിൽപ്പന നടത്തുന്ന ഇവരെ മാസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു .കർണാടക, കേരള സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് മാഫിയയിലെ പ്രധാന ശൃംഖലകളാണ് പിടിയിലായത് . ഇവർ വില്പന നടത്താൻ സഞ്ചരിച്ച സ്കൂട്ടർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .
ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് ന്റെ മയക്കുമരുന്നിന് എതിരെയുള്ള 'സേഫ് കാസറഗോഡ്' പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശോധനയിലാണ് ലക്ഷങ്ങൾ വില വരുന്ന എം ഡി എം എ പിടിയിലായത് . കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നേതൃത്വത്തിൽ മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ രതീഷ് ഗോപി, എ എസ് ഐ സദൻ, CPO മാരായ നിജിൻ കുമാർ , രജീഷ് കാട്ടാമ്പള്ളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .

Post a Comment