JHL

JHL

കാസറഗോഡ് മംഗളൂരു ദേശിയ പാതയിൽ അപകടം തുടർക്കഥ ; ഷിറിയയിൽ ഷോറൂമിൽ നിന്നിറക്കിയ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്

കുമ്പള :  ദേശീയ പാതയില്‍ ഷിറിയ, മുട്ടത്തിനു സമീപത്തു ഓട്ടോയും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്.  അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ ഓടോറിക്ഷ ഡ്രൈവർ ശുഐബ്,  ഓട്ടോയാത്രക്കാരായ ഷിറിയയിലെ ഷുഹൈബ (30), മക്കളായ ജന്ന (5), അയാന്‍ (3) എന്നിവരെയും ഷുഹൈബ് (21) എന്നയാളെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കാറിലുണ്ടായിരുന്ന ചെറുവത്തൂര്‍ സ്വദേശികളായ വിലാസിനി (59), ഉണ്ണികൃഷ്ണന്‍ (63), സുരേഷ് ബാബു (43), സ്മൃതി(9) എന്നിവരെ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയാണ് അപകടം.


No comments