തലപ്പാടിയിൽ കർണാടക കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടനം; പത്തുവയസ്സുകാരിയടക്കം ആറു പേർ മരിച്ചു
തലപ്പാടി(www.truenewsmalayalam.com) : തലപ്പാടിയിൽ കർണാടക കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടനത്തിൽ പത്തുവയസ്സുകാരിയടക്കം ആറു പേർ മരിച്ചു.മൂന്നുപേർ ഗുരുതരാവസ്ഥയിൽ.
വ്യാഴാഴ്‌ച(ഇന്ന്) ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം, അമിതവേഗയിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കാത്തിരിപ്പ് കേന്ദ്രത്തിലും ഓട്ടോയിലിടിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവർ ഹൈദറലി, ഓട്ടോയിലുണ്ടായിരുന്ന ഖദീജ, ഹസീന, ആയിശ, പത്തുവയുകാരി അസ്ന, വഴിയാത്രക്കാരി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരണപ്പെട്ടവരെല്ലാം കർണാടക സ്വദേശികളാണെന്ന് ജില്ലാ പൊലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.
Post a Comment