പെർവാഡ് കടപ്പുറത്ത് തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കുമ്പള(www.truenewsmalayalam.com) : പെർവാഡ് കടപ്പുറത്ത് തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ഇന്നലെ വൈകിട്ട് 6 മണിയോടെ മീൻ പിടിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ പെർവാഡ് കടപ്പുറം ഫിഷറീസ് കോളനിയിലെ അർഷാദി(19)ന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്.
പ്രദേശവാസികൾ നോക്കി നിൽക്കെയാണ് അർഷാദിനെ കടലിൽ കാണാതായത്. വിവരത്തെ തുടർന്ന് മത്സ്യത്തൊഴിലാളികളും ഫയർഫോഴ്സും രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് രാവിലെ കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ഫയർഫോഴ്സും നടത്തിയ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകനാണ്
സഹോദരി അർഷാന
Post a Comment