JHL

JHL

കുമ്പള ഫുഡ്ബോൾ അക്കാദമി നീന്തൽ പരിശീലനം സംഘടിപ്പിച്ചു

കുമ്പള(www.truenewsmalayalam.com) : കുമ്പള  ഫുഡ്ബോൾ അക്കാദമിയുടെ , വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന മത്സരം , കുമ്പള സി. ഐ. കെ പി വിനോദ് കുമാർ ഉത്ഘാടനം ചെയ്തു.
        വെല്ലുവിളികൾ നിറഞ്ഞ പുതിയ കാലത്ത് വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്നതിൽ കായിക മത്സരങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന്,    കുമ്പള ഫുട്ബോൾ അക്കാദമി കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹ കരണത്തോടെ ആരിക്കാടി
കെ.പി റിസോർട്ട് സ്വിമ്മിങ് പൂളിൽ സംഘടിപ്പിച്ച രണ്ടാമത്  സൗജന്യ നീന്തൽ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ കാർന്നു തിന്നുന്ന എം.ഡി.എം കഞ്ചാബ് പോലുള്ള മാരക ലഹരി ഉൽപ്പന്നങ്ങളെ ചെറുത്തുനിൽക്കാൻ കായികപരമായ വിനോദങ്ങൾ സ്വായാത്തമാക്കാൻ വിദ്യാർഥി സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഫുട്ബോൾ അക്കാദമി പ്രസിഡൻ്റും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്‌റഫ്‌ കർള അധ്യക്ഷനായി.  അക്കാദമി ജനറൽ സെക്രട്ടറി ബി.എ റഹിമാൻ സ്വാഗതം പറഞ്ഞു.ഖലീൽ മാസ്റ്റർ,കെ.വി  യുസഫ്  മുഹമ്മദ്‌ കുഞ്ഞി, ഐ.മുഹമ്മദ് റഫീഖ്, ശരീഫ്, സിദ്ദീഖ് ലോഗി.റംസി അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു. പ്രമുഖ പരിശീലകർ പ്രശാന്തിൻ്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.നൂറോളം കുട്ടികളാണ് പരിശീലനത്തിന് എത്തുന്നത്.കോ- ഓഡിനേറ്റർ  കെ.എം മൊയ്‌തീൻ അസീസ് നന്ദി പറഞ്ഞു.
കുമ്പള ജീ എച്ച് എസ് എസ് ഒളിമ്പിക് 2024 കായിക മത്സരം , ആവേശകരമായ പരിസമാപ്തി- ഉത്ഘാടനം അഷ്റഫ് കാർളെ
         കുമ്പള ജീ . എച്ച്. എസ്. എസ്. ഒളിമ്പിക് 2024 കായിക മത്സരം , ആവേശകരമായ പരിസമാപ്തി-  
         2500 ലേറെ കുട്ടികൾ പഠിക്കുന്ന, ജില്ലയിലെ ഏറ്റവും വലിയ സർക്കാർ സ്കൂളായ ജി.എച്ച്.എസ്.എസ്, കുമ്പളയിൽ വർണ്ണാഭമായ ചടങ്ങുകളോട്,  തുടക്കം കുറിച്ച, രണ്ട് ദിവസം നീണ്ട് നിന്ന കായിക മത്സരം  തിരശീലയായി  


   മത്സാരാർത്ഥികൾ   നല്ല നിലവാരം പുലർത്തുന്ന അഭ്യാസങ്ങളാണ് കാഴ്ചവെച്ചത്.
 അദ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ,പി.ടി.എ, എസ്. എം. സി അംഗങ്ങളുടെയും, സഹകരണവും, ടീം വർക്കും കായിക മത്സരങ്ങളെ മികവുറ്റതാക്കി.
     ചടങ്ങിൽ പ്രിൻസിപ്പാൾ രവി മുല്ലചേരി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് എ കെ ആരിഫ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഷ്റഫ് കാർളെ ഉത്ഘാടനം ചെയ്തു.

No comments